റോഡ് നിർമാണം ആരംഭിച്ചു

എച്ച്ഐഎൽപി സ-്കൂൾ റോഡ് നിർമാണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
മണ്ഡലം വികസനമഹോത്സവത്തിന്റെ -ഭാഗമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ എച്ച്ഐഎൽപി സ്കൂൾ റോഡ് നിർമാണത്തിന് തുടക്കം. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ഏറെക്കാലമായി കാൽ നടയാത്ര പോലും ദുഷ്കരമായിരുന്ന റോഡ് എംഎൽഎയുടെ അഡീഷണൽ ഡവലപ്മെന്റ് ഫണ്ടിൽനിന്ന് 36ലക്ഷം രൂപ ചെലവിലാണ് പുനർനിർമിക്കുക. 210മീറ്റർ നീളത്തിലും ആറുമീറ്റർ വീതിയിലുമുള്ള റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാണയും നിർമിക്കും. പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രജിത സന്തോഷ്, സ്ഥിരംസമിതി അധ്യക്ഷരായ എസ് ഹാരിസ്, നിഷ സന്തോഷ്, പഞ്ചായത്തംഗം നജീഫ് അരേശേരിൽ, അസിസ്റ്റന്റ് എൻജിനിയർ എസ് ബിനുമോൻ, വഹാബ് പറയന്തറ എന്നിവർ സംസാരിച്ചു.








0 comments