10 വയസുകാരന്റെ കൈവിരലിൽ കുടുങ്ങിയ വളയം നീക്കി

അഞ്ചാം ക്ലാസ് വിദ്യാർഥിയായ അദ്വൈതിന്റെ കൈവിരലിൽ കുടുങ്ങിയ സ്‌റ്റീൽ വളയം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ റിങ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നു
ചാരുംമൂട്
അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈവിരലിൽ കുടുങ്ങിയ സ്‌റ്റീൽ വളയം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചുനീക്കി. താമരക്കുളം വേടരപ്ലാവ് നാരായണപുരം ബിനുവിന്റെ മകൻ അദ്വൈതിന്റെ കൈവിരലിലാണ് മോതിരവലുപ്പത്തിലുള്ള സ്‌റ്റീൽ വളയം കുടുങ്ങിയത്. കഴിഞ്ഞദിവസം സ്‌കൂൾ വിട്ട് വന്നപ്പോളാണ് ജനാല കർട്ടനിൽ കാണുന്ന വളയം കുട്ടി വിരലിൽ ഇട്ടത്. ഊരാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. രാത്രിയോടെ വിരലിൽ വേദനയും നീരുമുണ്ടായി. ഇതോടെ കായംകുളം അഗ്‌നിരക്ഷാസേനയിൽ വിവരം അറിയിച്ചു. കുട്ടിയെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ ആംബുലൻസിൽ കുട്ടിയെ കായംകുളം യൂണിറ്റിൽ എത്തിച്ചു. ഫയർ റെസ്‌ക്യൂ ഓഫീസർ വി എസ് സവിന്റെ നേതൃത്വത്തിൽ ചെറിയ റിങ് കട്ടർ ഉപയോഗിച്ച് കുട്ടിക്ക് പരിക്കൊന്നും കൂടാതെ വളയം മുറിച്ചുമാറ്റി.








0 comments