ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് വിപ്ലവമണ്ണിന്റെ ഐക്യദാർഢ്യം

സിഐടിയു കായംകുളം ഏരിയ കമ്മിറ്റി സസ്യമാർക്കറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ-്മ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ആലപ്പുഴയുടെ വിപ്ലവമണ്ണിന്റെ ഐക്യദാർഢ്യം. സിഐടിയു നേതൃത്വത്തിൽ ബുധനാഴ്‌ച ജില്ലയിലെ ഏരിയ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സായാഹ്‌ന തൊഴിലാളി കൂട്ടായ്‌മകളിൽ നൂറുകണക്കിന് തൊഴിലാളികൾ ഇരന്പിയെത്തി. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും ദേശീയ തലസ്ഥാന മേഖലയിലും തൊഴിലാളി പോരാട്ടങ്ങളെ ക്രൂരമായി അടിച്ചമർത്തി. ഇതിനെതിരെ സമരംചെയ്യുന്ന തൊഴിലാളികൾക്ക് കൂട്ടായ്‌മ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ആലപ്പുഴ നോർത്തിലും ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ കായംകുളത്തും പ്രസിഡന്റ് എച്ച് സലാം ആലപ്പുഴ സൗത്തിലും ഉദ്‌ഘാടനംചെയ്‌തു.
മാവേലിക്കര
നഗരസഭ സ്റ്റാൻഡിന് സമീപം ഐക്യദാർഢ്യ സദസ്സ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കോശി അലക്സ് ഉദ്ഘാടനം ചെയ്തു. പി വി സന്തോഷ് കുമാർ അധ്യക്ഷനായി. കെ ആർ ദേവരാജൻ, സുനിൽകുമാർ സഞ്ജീവ്, എസ് സുദർശൻ, കെ ആർ വിജയൻ, ജയൻ, ഡി തുളസീദാസ് എന്നിവർ സംസാരിച്ചു. മാങ്കാംകുഴിയിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജോ. സെക്രട്ടറി ബി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് അനിരുദ്ധൻ അധ്യക്ഷനായി. മുരളി തഴക്കര, എസ് ശ്രീകുമാർ, ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, കെ രവി തുടങ്ങിയവർ സംസാരിച്ചു.
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി വലിയഴീക്കലിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ കരുണാകരൻ ഉദ്ഘാടനംചെയ്തു. പി ചന്ദ്രബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി ബിജുകുമാർ, പി എ അഖിൽ, കെ ശ്രീകൃഷ്ണൻ, വി ബിനീഷ്ദേവ് എന്നിവർ സംസാരിച്ചു.
കായംകുളം
സിഐടിയു കായംകുളം ഏരിയ കമ്മിറ്റി സസ്യമാർക്കറ്റിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. ജി ശ്രീനിവാസൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ പി മോഹൻ ദാസ്, കെ രഘുനാഥ്, കെ ശിവപ്രസാദ്, എ പൂക്കുഞ്ഞ്, കെ സോമൻ, ടി ആർ വിജയകുമാർ, ഉപേന്ദ്രൻ, രാജീവ്, സുധീർ, ആർ ബിജു എന്നിവർ സംസാരിച്ചു.
ഹരിപ്പാട്
സിഐടിയു ഏരിയ കമ്മിറ്റി ടൗൺഹാൾ ജങ്ഷനിൽ സംഘടിപ്പിച്ച സായാഹ്നധർണ സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്തു. സി രത്നകുമാർ അധ്യക്ഷനായി. സെക്രട്ടറി എം തങ്കച്ചൻ, അഡ്വ. സജു കെ ജോയ്, സനിൽകുമാർ, കെ മോഹനൻ എന്നിവർ സംസാരിച്ചു.











0 comments