Deshabhimani

കോവിഡ് ജാഗ്രതാസമിതിക്ക് ആദരവ്

Adarav

ചേപ്പാട് പഞ്ചായത്ത് പതിനാലാം വാർഡ് ജാഗ്രതാ സമിതിയെ ആദരിക്കാൻ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്തംഗം 
എ ശോഭ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2025, 12:13 AM | 1 min read

കാർത്തികപ്പള്ളി

ഒറ്റദിവസം പോലും മുടങ്ങാതെ 1630 ൽപരം ഓൺലൈൻ മീറ്റിങ്ങുകൾ നടത്തിയ ചേപ്പാട് പഞ്ചായത്ത് 14–ാം വാർഡിലെ കോവിഡ് ജാഗ്രതാസമിതിക്ക്‌ ആദരവ്‌. ജില്ലാ പഞ്ചായത്തംഗം എ ശോഭ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ടി തുളസി അധ്യക്ഷയായി. കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. ജാഗ്രതാസമിതി അംഗങ്ങളെയും പഞ്ചായത്ത്‌ അംഗം കെ വിശ്വപ്രസാദിനെയും ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ വേണുകുമാർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം ശിവപ്രസാദ്, സുനിൽ കൊപ്പാറേത്ത്, ഓച്ചിറ ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദുരാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ വിശ്വപ്രസാദ്, വി സനിൽകുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home