തൃക്കൈയിൽ ക്ഷേത്രക്കുളം നവീകരണം അവസാനഘട്ടത്തിൽ

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പുലിയൂർ പേരിശേരി തൃക്കൈയിൽ ക്ഷേത്രക്കുളം സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു
മാന്നാർ
പുലിയൂർ പേരിശ്ശേരി തൃക്കൈയിൽ ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. സജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. ചെങ്ങന്നൂർ മണ്ഡലത്തിൽ 2022–23 ലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരണം. 33 മീറ്റർ വശങ്ങളോടും 4 മീറ്റർ ആഴത്തോടും കൂടിയ ക്ഷേത്രക്കുളത്തിന്റെ മൂന്ന് വശങ്ങളിൽ കൽക്കെട്ടും ആർസിസി ബെൽറ്റും ഉൾപ്പെടുത്തി സംരക്ഷണഭിത്തിയും നിർമിക്കും. ക്ഷേത്രത്തിന്റെ മുൻവശത്ത് പടവുകളും ഒരുക്കും. ക്ഷേത്രക്കുളത്തിന്റെ വശങ്ങളിൽ കൈവരി നിർമിക്കുന്നതിനും പരിസരം ഇന്റർലോക്ക് വിരിക്കുന്നതിനുമായി 10 ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി.









0 comments