വി വി സദാശിവനെ അനുസ്‌മരിച്ചു

വി വി സദാശിവൻ അനുസ്‌മരണം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
പുതുപ്പള്ളിയിലെ സിപിഐ എം നേതാവും കയർതൊഴിലാളി യൂണിയൻ നേതാവുമായിരുന്ന വി വി സദാശിവന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റി അംഗം എസ് പവനനാഥൻ ഉദ്ഘാടനംചെയ്തു. ടി യേശുദാസ്, എസ് രേഖ, പരമേശ്വരൻപിള്ള, ശ്രീലത എസ് തമ്പി, എൻ രാജൻ, ബിന്ദു, സുബാഷ്, സലിംകല്ലേലി, വിജയൻപിള്ള എന്നിവർ പങ്കെടുത്തു.










0 comments