ad
Deshabhimani

എസ് ദാമോദരനെ അനുസ്‌മരിച്ചു

എസ് ദാമോദരൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  അഡ്വ. കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്യുന്നു

എസ് ദാമോദരൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 31, 2026, 01:44 AM | 1 min read

ആലപ്പുഴ
പുന്നപ്ര -വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന എസ് ദാമോദരന്റെ ചരമവാർഷികദിനം ആചരിച്ചു. ആലപ്പുഴ ഏരിയ കമ്മിറ്റിയും ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ സിഐടിയുവും ചേർന്ന്‌ നടത്തിയ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്തു. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ബി സതീശൻ, വി എസ് മണി , ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ടി ആർ ശിവരാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home