ആർ സുരേഷ-്കുമാറിനെ അനുസ്മരിച്ചു

സിപിഐ എം ചെറുതന ലോക്കൽ സെക്രട്ടറിയും കർഷകസംഘം ജില്ലാവൈസ് പ്രസിഡന്റുമായിരുന്ന ആർ സുരേഷ്‌കുമാറിന്റെ മൂന്നാമത് ചരമവാർഷികദിനം ആചരിച്ചു.
ഹരിപ്പാട്
സിപിഐ എം ചെറുതന ലോക്കൽ സെക്രട്ടറിയും കർഷകസംഘം ജില്ലാവൈസ് പ്രസിഡന്റുമായിരുന്ന ആർ സുരേഷ്‌കുമാറിന്റെ മൂന്നാമത് ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണസമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി പി ജി ശശി അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി സി പ്രസാദ്, ഏരിയാ കമ്മിറ്റിഅംഗം ആർ രാജേഷ്, എൻ സോമൻ, സി എസ് രഞ്‌ജിത്ത്, സി കെ ജയചന്ദ്രൻ, രാധാകൃഷ്ണൻനായർ, എം സുരേന്ദ്രൻ, അനന്തു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.











0 comments