കറ്റാനം ഗോപിനാഥന്‍നായരെ അനുസ്‌മരിച്ചു

കറ്റാനം ഗോപിനാഥൻനായർ അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗമായിരുന്ന കറ്റാനം ശബരിക്കല്‍ കെ ഗോപിനാഥന്‍നായരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു. അനുസ്‌മരണയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. നികേഷ് തമ്പി അധ്യക്ഷനായി. കെ മധുസൂദനൻ, കോശി അലക്‌സ്, ജി അജയകുമാർ, എ എം ഹാഷിർ, സിബി വർഗീസ്, ജി രമേശ്കുമാർ, ബി വിശ്വനാഥൻ, ആർ ഗംഗാധരൻ, രാധാകൃഷ്‌ണൻ, രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. കെ ഇ നാരായണൻ സ്വാഗതം പറഞ്ഞു.










0 comments