ad
Deshabhimani

സമഭാവനയുടെ പ്രകാശമായി ഗുരുദേവ സ്‌മരണ

guru jayanti

എസ്എൻഡിപി യൂണിയൻ ആസ്ഥാനത്തുനടന്ന സമാധിദിന പ്രാർഥന

വെബ് ഡെസ്ക്

Published on Sep 22, 2025, 12:01 AM | 1 min read

ആലപ്പുഴ

ശ്രീനാരായണ ഗുരുവിന്റെ 98–-ാമത് സമാധിദിനം എസ്എൻഡിപി യോഗം യൂണിയനുകളും ശാഖകളും സമുചിതം ആചരിച്ചു. ശാഖാ ആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും കുടുംബ യൂണിറ്റ് ആസ്ഥാനങ്ങളിലും പുഷ്‌പാർച്ചന, സമൂഹപ്രാർഥന, മൗനജാഥകൾ, അനുസ്‌മരണ സമ്മേളനങ്ങൾ, ഗുരു പ്രഭാഷണങ്ങൾ, അന്നദാനം, ദീപക്കാഴ്‌ചകൾ എന്നിവ ഒരുക്കി. കായംകുളം ​ശ്രീനാരായണഗുരു സമാധിദിനാചരണം കായംകുളം യൂണിയൻ ഓഫീസിൽ പ്രസിഡന്റ് വി ചന്ദ്രദാസും സെക്രട്ടറി പി പ്രദീപ് ലാലും ഉദ്ഘാടനംചെയ്‌തു. കീരിക്കാട് തെക്ക് ഗുരുധർമ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ഗുരു കൃപാ യൂണിറ്റ് സമാധിദിനം കൊട്ടയ്‌ക്കാട്ട് ആചരിച്ചു. തുരുത്തുവയലിൽ ആർ ഭദ്രൻ ഉദ്ഘാടനംചെയ്‌തു. കെ പ്രഭാകരൻ അധ്യക്ഷനായി. കായംകുളം എസ്എൻ സാംസ്‌കാരിക സമിതി എസ്എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സംഘടിപ്പിച്ച ദിനാചരണം ഡിവൈഎസ്‌പി ടി ബിനുകുമാർ ഉദ്ഘാടനംചെയ്‌തു. ഡോ. പി പദ്മകുമാർ അധ്യക്ഷനായി. കെ ആർ വിശ്വംഭരൻ സംസാരിച്ചു. കായംകുളം വിമലയും സംഘവും ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. ഹരിപ്പാട് എസ്എൻഡിപി യോഗം കാർത്തികപ്പള്ളി യൂണിയനിലെ 63 ശാഖയിലും ഗുരുക്ഷേത്രങ്ങളിലും ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു. ​യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് കെ അശോകപ്പണിക്കർ ഗുരുമണ്ഡപത്തിൽ ദീപം തെളിച്ചു. പുഷ്‌പാർച്ചനയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home