സി കുട്ടപ്പനെ അനുസ്‌മരിച്ചു

സി കുട്ടപ്പൻ അനുസ്‌മരണയോഗം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗം, ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി കുട്ടപ്പന്റെ ഏഴാം ചരമവാർഷികം ഭരണിക്കാവില്‍ ആചരിച്ചു. സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണയോഗം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. വി ചെല്ലമ്മ അധ്യക്ഷയായി. ബി വിശ്വനാഥൻ, ടി വിശ്വനാഥൻ, പി വാസുദേവൻപിള്ള, പി മധു, ബിന്ദു സുകു തുടങ്ങിയവർ സംസാരിച്ചു. ജി രമേശ്കുമാർ സ്വാഗതം പറഞ്ഞു.









0 comments