മതപ്രഭാഷണ പരമ്പര സമാപിച്ചു

മാന്നാർ മുസ്ലിം ജമാഅത്തിന്റെ നബിദിന സമ്മേളനം മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കെ സഹലബത്ത് ദാരിമി ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
നബിദിനാഘോഷത്തിന്റെ ഭാഗമായി മാന്നാർ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. നബിദിന സമ്മേളനം മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കെ സഹലബത്ത് ദാരിമി ഉദ്ഘാടനംചെയ്തു. ജമാഅത്ത് പ്രസിഡന്റ് എൻഎ റഷീദ് അധ്യക്ഷനായി. ജമാഅത്ത് കൗൺസിൽ ചെയർമാൻ ടി മുഹമ്മദ് ഇക്ബാൽ കുഞ്ഞ്, വൈസ്‌പ്രസിഡന്റ് എ കെ മിർസാദ്, സെക്രട്ടറി അബ്ദുൽ കലാം, മുൻ പ്രസിഡന്റുമാരായ മാന്നാർ അബ്‌ദുൽ ലത്തീഫ്, എൻ എ സുബൈർ, പി എ അസീസ്‌കുഞ്ഞ്, പി എ ഷാജഹാൻ, ടി കെ ഷാജഹാൻ, കെ എ അബ്‌ദുൽ അസീസ്, എ എ കലാം, അബ്ദുൽ റഷീദ് പടിപ്പുരക്കൽ, കൺവീനർ കെ എ സുലൈമാൻകുഞ്ഞ്, ഒ ജെ നൗഷാദ്, നൗഷാദ് ഇസ്‌മായിൽ എന്നിവർ സംസാരിച്ചു. മദ്രസ പൊതുപരീക്ഷകളിലും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും പ്രൊഫഷണൽ കോഴ്സുകളിലും ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. മദ്രസ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്ക് ചീഫ് ഇമാം സഹലബത്ത് ദാരിമി സമ്മാനം നൽകി. ജമാഅത്ത് ജനറൽ സെക്രട്ടറി എം എ ഷുക്കൂർ സ്വാഗതവും ട്രഷറർ കെ എം ഷിയാദ് നാദംപറമ്പിൽ നന്ദിയും പറഞ്ഞു.









0 comments