ഓമനയ്‌ക്ക് വെള്ളക്കെട്ടിൽ ചിതയും

ക്യാമ്പിലേക്ക് പോകുന്നതിനിടെ തോട്ടിൽവീണ് മരിച്ച ഓമനയുടെ മൃതദേഹം താൽക്കാലിക സംവിധാനമൊരുക്കി സംസ്‌കരിക്കുന്നു
കായംകുളം
ദുരിതാശ്വാസ ക്യാന്പിലേക്ക് പോകുന്നതിനിടെ തോട്ടിൽവീണ് മരിച്ച റിട്ട. അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം സംസ്‌കരിച്ചത് താൽക്കാലിക സംവിധാനമൊരുക്കി. പത്തിയൂർ തോണ്ടുകുന്നേൽ ഓമനയ്‌ക്കാണ് (70) വീടിന് മുന്നിലെ വെള്ളക്കെട്ടിൽ ചിതയൊരുക്കിയത്. ചൊവ്വാഴ്‌ച പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് പോകുന്നതിനിടെ ഓമനയെ കാണാതായി. ശനിയാഴ്‌ചയാണ് പത്തിയൂർ കരിപ്പുഴ തോട്ടിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടപടിക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നിരവധി പേര്‍ അന്ത്യോപചാരം അർപ്പിച്ചു. വെള്ളംനിറഞ്ഞ മുറ്റത്ത് ഹോളോബ്രിക്‌സ് അടുക്കി അതിനുമുകളിലാണ് ഗ്യാസ് ചിതയൊരുക്കിയത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, വൈസ്‌പ്രസിഡന്റ് സുലേഖ, സ്ഥിരംസമിതി അധ്യക്ഷരായ ജിഹരികുമാർ, കെ സുകുമാരൻ, സൗമ്യ ശ്യാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഷ സാംജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ബി ഹരികുമാർ, പി ആർ ശ്രീജിത്ത്, ശ്രീജിത്ത് പത്തിയൂർ, രാഖി വിജയൻ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങിൽപങ്കെടുത്തു.









0 comments