വായനപക്ഷാചരണം സമാപിച്ചു

മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിൽ വായനപക്ഷാചരണ സമാപനം ആകാശവാണി മുൻ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
എ ആർ രാജരാജവർമ സ്‌മാരക ഗവ. ഗേൾസ് എച്ച്എസ്എസിൽ വായനപക്ഷാചരണം സമാപിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ആരംഭിച്ച "വാനോളം വായന’ പദ്ധതി ആകാശവാണി മുൻ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനംചെയ്‌തു. മവേലിക്കരയുടെ സാഹിത്യ സാംസ്‌കാരിക പാരമ്പര്യം, ഇഷ്‌ട പുസ്‌തകങ്ങൾ, ഓണാട്ടുകരയുടെ കാർഷിക പെരുമ, ആകാശവാണി അനുഭവങ്ങൾ, പുസ്‌തകരചന, സിവിൽ സർവീസ് പരീക്ഷയുടെ തയ്യാറെടുപ്പുകൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായി. മുരളീധരൻ തഴക്കര രചിച്ച "ഓർമയിലെ ആകാശവാണിക്കാലം’ പുസ്‌തകം സ്‌കൂൾ ലൈബ്രറിക്കുവേണ്ടി പ്രഥമാധ്യാപിക ഐ അനിത ഏറ്റുവാങ്ങി. നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, ഉമ വർമ, ഉമാദേവി, പ്രിൻസിപ്പൽ ഡോ. ജി മുകുന്ദൻനായർ, ആശ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.










0 comments