ഇഷ്‌ടതോഴനായി രാജേഷ്

ജില്ലാ പഞ്ചായത്ത് പൂച്ചാക്കൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രാജേഷ് വിവേകാനന്ദയെ ഓടമ്പള്ളിയിൽ സ്വീകരിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Dec 04, 2025, 01:21 AM | 1 min read
ചേർത്തല
അധ്യാപകവൃത്തിയിലൂടെയും പഞ്ചായത്ത്–ബ്ലോക്ക് ഭരണാധികാരിയായും സിപിഐ എം നേതാവായും ആർജിച്ച അനുഭവസന്പത്തും ജനകീയതയും കൈമുതലാക്കി ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന രാജേഷ് വിവേകാനന്ദയ്‌ക്ക് ജനതയുടെ നിറമനസോടെയുള്ള വരവേൽപ്പ്. പൂച്ചാക്കൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രാജേഷ് വിവേകാനന്ദയുടെ സ്വീകരണ പര്യടനം ബുധൻ രാവിലെ അരൂക്കുറ്റി ആശുപത്രിക്ക് സമീത്തുനിന്നാണ് തുടങ്ങിയത്. സിപിഐ സംസ്ഥാന കൗൺസിലംഗം എം കെ ഉത്തമൻ ഉദ്‌ഘാടനംചെയ്‌തു. സ്‌ത്രീകളുൾപ്പെടെ വൻജനാവലിയാണ് രാജേഷിനെ സ്വീകരിക്കാൻ എത്തിയത്. അരൂക്കുറ്റി പഞ്ചായത്തിലെ ഒന്പത് കേന്ദ്രങ്ങളിലും പാണാവള്ളിയിലെ 11 കേന്ദ്രങ്ങളിലും സ്വീകരണയോഗം ചേർന്നു. പഞ്ചായത്ത് വാർഡിലെയും ബ്ലോക്ക്–ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാർഥികൾ രാജേഷിനൊപ്പം ഉണ്ടായിരുന്നു. യോഗങ്ങളിൽ എ എം ആരിഫ്, ഡി സുരേഷ്‌ബാബു, ബി വിനോദ്, പി ജി മുരളീധരൻ, വി എ പരമേശ്വരൻ, ബീന അശോകൻ, വി എ അനീഷ്, കെ ഡി പ്രസന്നൻ, വിജീഷ് അയ്യങ്കേരി, പി എസ് ബാബു, ആർ ജയചന്ദ്രൻ, എൻ ടി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച തൈക്കാട്ടുശേരിയിലെ പൂച്ചാക്കൽ തെക്കേകരയിൽനിന്ന് തുടങ്ങുന്ന പര്യടനം വൈകിട്ട് പള്ളിപ്പുറത്തെ ചക്കുംകേരിയിൽ സമാപിക്കും. വ്യാഴാഴ്‌ച പെരുന്പളത്തെ പര്യടനത്തോടെയാണ് സമാപനം.









0 comments