കായംകുളം കൈവിടില്ല ഈ വികസനകാലത്തെ

Kayamkulam LDF

കായംകുളം നഗരസഭ 27–-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി 
സി എ അഖിൽകുമാർ വോട്ടഭ്യർഥിക്കുന്നു

avatar
ജി ഹരികുമാർ

Published on Dec 04, 2025, 01:39 AM | 1 min read

കായംകുളം

വികസനത്തിന്റെ പൊൻവെളിച്ചം എല്ലാ മേഖലയിലും വിതറിയ ഭരണത്തിന്റെ കരുത്തിൽ കായംകുളം നഗരസഭ വീണ്ടും ജയിക്കാൻ എൽഡിഎഫ്‌. ശതാബ്ദി ആഘോഷിക്കുന്ന നഗരസഭ വികസന മുന്നേറ്റത്തിൽ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. 45 വാർഡുകളിലും ചിട്ടയായ പ്രവർത്തനത്തിലൂടെ എൽഡിഎഫ് സ്ഥാനാർഥികൾ സജീവമായി. വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അക്കമിട്ട് നിരത്തിയാണ് പ്രചാരണം സജീവമാക്കുന്നത്. ഗവ. താലൂക്ക് ആശുപത്രിയിലെ കോടികളുടെ വികസനപ്രവർത്തനങ്ങളും ദുർഗന്ധപൂരിതമായിരുന്ന പട്ടണത്തെ മാലിന്യമുക്തമാക്കാൻ കഴിഞ്ഞതും അതിദരിദ്രരില്ലാത്ത പട്ടണമായി കായംകുളത്തെ മാറ്റിയതും ഭരണമികവിന്റെ സാക്ഷ്യമാണ്. ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്‌ ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റ്‌ നാടിന് സമർപ്പിച്ചു. നഗരസഭ 23–-ാം വാർഡിൽ നാലരയേക്കർ സ്ഥലത്ത് മൂന്നര കോടി രൂപ മുടക്കിയാണ് പ്ലാന്റ് നിർമിച്ചത്. വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽനിന്നും ജൈവ മാലിന്യങ്ങൾ ശേഖരിച്ച്‌ സംസ്കരിച്ചു വളമാക്കി മാറ്റുന്നു. ദിവസേന ആറ് ടൺ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയും. ശുചിമുറി മാലിന്യം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ആധുനിക ശുചിമുറി മാലിന്യ സംസ്കരണ മൊബൈൽ പ്ലാന്റ് വാങ്ങി. അതിദരിദ്രരില്ലാത്ത പട്ടണമാക്കി മാറ്റാൻ ഭൂരഹിതരും ഭവനരഹിതരുമായ 32 പേർക്ക് വീടും സ്ഥലവും നൽകി. 12 കോടി 12 ലക്ഷം രൂപ ചെലവിൽ ആധുനിക അറവുശാലനിർമാണം ആരംഭിച്ചു. ഗ്യാസ് ക്രിമിറ്റോറിയത്തിന്‌ രണ്ടുകോടി എട്ടുലക്ഷം രൂപ വിനിയോഗിച്ച് നിർമാണം ആരംഭിച്ചു. 22–-ാം വാർഡിലെ മുരുക്കുംമൂട് ഡംപ്സൈറ്റിൽ ബയോമൈനിങ് പദ്ധതി ആരംഭിച്ചു. ഡയപ്പർ മാലിന്യങ്ങളുടെ സംസ്കരണത്തിന് നൂതന സംവിധാനം തുടങ്ങി. താലൂക്കാശുപത്രിയുടെ 65 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടനിർമാണം അവസാന ഘട്ടത്തിലാണ്. നഗരസഭ ഫണ്ടിൽനിന്നും 52 ലക്ഷം രൂപ അനുവദിച്ച് ചാലാപ്പള്ളി പാലവും യാഥാർഥ്യമാക്കി. പട്ടണത്തെ സൗന്ദര്യവൽക്കരിക്കുന്നതിനായി വിപുലമായ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കി. ഗവ. ഐടിഐയ്ക്ക് കെട്ടിടം നിർമിക്കുന്നതിന്‌ സ്ഥലം ഏറ്റെടുത്തു. യു പ്രതിഭ എംഎൽഎയുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തിയും നിരവധി വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കി. സംസ്ഥാന സർക്കാരിന്റെ സമഗ്ര കേര ഗ്രാമം പദ്ധതിയിൽ 2,562 കേരകർഷകർക്ക് സഹായങ്ങൾ എത്തിച്ചു. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അമൃത് 2.0 പദ്ധതി നടപ്പിലാക്കുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home