ആർ റിയാസും ഷീന സനൽകുമാറും പര്യടനം തുടങ്ങി

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ സ്വീകരണ പര്യടനം പൊന്നാട് സ്ഥാനാർഥികളെ സ്വീകരിച്ച് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
ജില്ലാ പഞ്ചായത്ത് ആര്യാട്, മാരാരിക്കുളം ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം തിങ്കളാഴ്ച തുടങ്ങി. അതാതിടങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സ്ഥാനാർഥികൾക്കും ആവേശകരമായ സ്വീകരണം നൽകി. പര്യടനം ബുധനാഴ്ച സമാപിക്കും.
ആര്യാട് ഡിവിഷൻ സ്ഥാനാർഥി അഡ്വ. ഷീന സനൽകുമാറിന്റെ പര്യടനം മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിലെ പൊന്നാട് മുഹമ്മ അയ്യപ്പൻ സ്മാരക വായനശാലയ്ക്ക് മുന്നിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾക്ക് പുറമെ എൽ ഡി എഫ് നേതാക്കളായ കെ ഡി മഹീന്ദ്രൻ, കെ ഡി വേണു, എം എസ് സന്തോഷ്, സനൂപ് കുഞ്ഞുമോൻ, ദീപ്തി അജയകുമാർ, സി കെ രതികുമാർ, കെ പി ഉല്ലാസ്, എ എം ഹനീഫ്, രാജേഷ് ജോസഫ്, കെ കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. 28 കേന്ദ്രങ്ങളിലെ സ്വീകരണശേഷം രാത്രി പതിനേഴാം വാർഡിലെ പരപ്പിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മണ്ണഞ്ചേരി ആറാം വാർഡിലെ പള്ളത്തുശേരിയിൽനിന്ന് രണ്ടാം ദിവസത്തെ പര്യടനം തുടങ്ങി വൈകിട്ട് ഏഴിന് ആര്യാട് പഞ്ചായത്ത് ആറാം വാർഡിലെ കണ്ടത്തിൽ രവീന്ദ്രന്റെ വീടിന് സമീപം സമാപിക്കും.









0 comments