ad
Deshabhimani

പുന്നപ്ര വയലാർ അനുസ്‌മരണസമ്മേളനം

Punnapra Vayalar

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിൻ്റെ ഭാഗമായി പാതിരപ്പള്ളി മേഖല കമ്മിറ്റി സംഘടിപ്പിച്ച 
അനുസ്മരണ സമ്മേളനം പി പി ചിത്തരഞ്ജൻ എം എൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2025, 01:24 AM | 1 min read

ആലപ്പുഴ ​

പുന്നപ്ര- വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പഴവീട്‌ ജങ്ഷന്‌ സമീപം അനുസ്‌മരണ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ആർ പ്രദീപ് അധ്യക്ഷനായി. ജോൺ വി ജോസഫ്, അസ്ലംഷ, അജയസുധീന്ദ്രൻ, പി കെ സദാശിവൻപിള്ള, വി എൻ വിജയകുമാർ എന്നിവർ സംസാരിച്ചു. ജെ വിനോദ്കുമാർ സ്വാഗതം പറഞ്ഞു. പാതിരപ്പള്ളി പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പാതിരപ്പള്ളി മേഖല കമ്മിറ്റി പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം പി പി ചിത്തരഞ്ജൻ എം എൽഎ ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ്‌ പി ജി രാധാകൃഷ്ണൻ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, ജയൻ തോമസ്, എൻ പി സ്നേഹജൻ, ടി പി ഷാജി, വി സി ശ്രീജിത്ത് എ എക്സ് ആന്റപ്പൻ എന്നിവർ സംസാരിച്ചു. തുറവൂർ കടക്കരപ്പള്ളി മേഖലാ വാരാചരണ കമ്മറ്റി പുന്നപ്ര വയലാർ അനുസ്‌മരണം സംഘടിപ്പിച്ചു. അനശ്വര രക്തസാക്ഷി അനഘാശയന്റെ വീട്ടിൽനിന്ന്‌ കൊടിയും അനശ്വര രക്തസാക്ഷി കൃഷ്‌ണന്റെ വസതിയിൽനിന്ന്‌ കൊടിക്കയറുമായി ഇരു ജാഥകളും കടക്കരപ്പള്ളിയിൽ സന്ധിച്ച്‌ രക്തപതാക ഉയർത്തി. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. കെ കെ പ്രഭു അധ്യക്ഷനായി. ഇരു കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ എം കെ ഉത്തമൻ, ആർ പൊന്നപ്പൻ, പി ഐ ഹാരിസ്, കെ എസ് സുധീഷ്, സന്ധ്യ ബെന്നി, പി ഡി ഗഗാറിൻ, കെ ഡി ജയപ്പൻ, ടി വി ദേവദാസ്, എസ് ഷിജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home