റാലികളിൽ ആയിരങ്ങൾ
ചുവന്നുതുടുത്ത് സമരഭൂമി

പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പുഷ-്പചക്രം അർപ്പിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎൽഎ എന്നിവർ സമീപം
പുന്നപ്ര
നാടിൻ മോചനപോരാട്ടത്തിൽ വീരേതിഹാസം രചിച്ച പുന്നപ്രയിലെ രണധീരർക്ക് അഭിവാദ്യമർപ്പിക്കാൻ സമരഭൂമിയിലെ ബലികുടീരത്തിൽ എത്തിയത് ആയിരങ്ങൾ. അനുസ്‌മരണ പരിപാടികൾ തീര ഗ്രാമത്തെ ചെങ്കടലാക്കി. റാലികളിൽ ചെങ്കൊടിയേന്തി കുരുന്നുകളും സ്‌ത്രീകളും ഉൾപ്പെടെ അണിനിരന്നു. പുന്നപ്ര വടക്ക് ലോക്കൽ സംഘാടകസമിതിയുടെ നേതൃത്വത്തിൽ രാവിലെ 9.30ന് സാഗര സഹകരണ ആശുപത്രിക്ക് സമീപത്തുനിന്നും കുതിരപ്പന്തി റോഡുവഴിയും പുന്നപ്ര --സെന്റർ ലോക്കൽ സംഘാടകസമിതിയും പുന്നപ്ര കിഴക്ക് ലോക്കൽ സംഘാടകസമിതിയും പഴയനടക്കാവ് റോഡുവഴി കപ്പക്കട ജങ്‌ഷനിലൂടെയും പുന്നപ്ര ലോക്കൽ സംഘാടകസമിതിയുടെ നേതൃത്വത്തിൽ തീരദേശറോഡുവഴിയും സമരഭൂമിയിലെത്തി. 11ന് പുന്നപ്ര വടക്ക്, തെക്ക് ലോക്കൽ സംഘാടകസമിതികളുടെ റാലി സമരഭൂമിയിൽ എത്തുമ്പോഴേക്കും മഴ കനത്തു. പിന്നാലെ പുഷ്‌പാർച്ചന റാലികൾ ഓരോന്നായി രണാങ്കണത്തിലെത്തി. കനത്തമഴയിലും സമരഭൂമി മുദ്രാവാക്യങ്ങളാൽ മുഖരിതമായി. അറവുകാട് മാതംഗി കൈകൊട്ടിക്കളി സംഘം രണഗീതങ്ങളുടെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ആലപ്പി രമണൻ ആയിഷ കഥാപ്രസംഗം അവതരിപ്പിച്ചു. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലൂടെ ദീപശിഖ പ്രയാണത്തിലും നൂറുകണക്കിനു പേർ അനുഗമിച്ചു. വൈകിട്ട് 4.30ന് അമ്പലപ്പുഴ നോർത്ത്, സൗത്ത്, പുറക്കാട് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടകസമിതികളുടെ പുഷ്‌പാർച്ചന റാലിയും ചുവപ്പുസേന പരേഡും. റാലി വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽനിന്ന് ആരംഭിച്ചു. ആബാലവൃദ്ധം അണിനിരന്നു. ബാൻഡ് മേളങ്ങളും കലാരൂപങ്ങളും അകമ്പടിയായി. എച്ച് സലാം എംഎൽഎ, സി ഷാംജി, ഇ കെ ജയൻ, വി സി മധു, എ ഓമനക്കുട്ടൻ, അഡ്വ. ആർ രാഹുൽ, സി വാമദേവ്, കെ മോഹൻ കുമാർ, എ പി ഗുരുലാൽ, വി കെ ബൈജു, ഡി അശോക് കുമാർ, ബി അൻസാരി, കെ അശോകൻ, ജെ ജയകുമാർ, വി എസ് മായാദേവി, ജി ഷിബു, കരുമാടി ഗോപകുമാർ, ആർ രജിമോൻ, കെ കൃഷ്ണമ്മ, എം സോമൻ, പി യു ശാന്താറാം, ബി അൻസാരി, പി അരുൺ കുമാർ, കെ രാജീവൻ, ഡി ദിലീഷ്, ആർ ഉണ്ണി, പി എച്ച് ബാബു, കെ ജഗദീശൻ, കെ കൃഷ്ണമ്മ, കെ യു ജയേഷ്, അജ്മൽ ഹസൻ, കെ പി സത്യകീർത്തി, വി മോഹനൻ, പ്രശാന്ത് എസ് കുട്ടി, കെ എം ജുനൈദ്, എസ് രാജേഷ്, എം ഷീജ, കെ എഫ് ലാൽജി, ആർ അനീഷ്, ജി സുബീഷ്, വി മോഹനൻ, ഷീബാ രാകേഷ്, പി ജി സൈറസ്, സജിത സതീശൻ, എസ് ഹാരിസ്, ശോഭാ ബാലൻ, എ എസ് സുദർശനൻ, ഗീതാ ബാബു, വി ആർ അശോകൻ, എ അരുൺ ലാൽ എന്നിവർ പങ്കെടുത്തു. പൊതുയോഗത്തിന് ശേഷം അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു വയസ് 84’ നാടകവും അരങ്ങേറി.










0 comments