ad
Deshabhimani

തൊഴിലുറപ്പ്‌ വധത്തിനെതിരെ ജനരോഷാഗ്‌നി

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ  സർവോദയപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം യൂണിയൻ ജില്ലാ സെക്രട്ടറി പി പി  സംഗീത ഉദ്ഘാടനംചെയ്യുന്നു

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സർവോദയപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 18, 2025, 01:22 AM | 1 min read

ആലപ്പുഴ

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രോഷാഗ്നി പടരുന്നു. എൻആർഇജി വർക്കേഴ്സ് യൂണിയൻ വാർഡ് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. മാരാരിക്കുളം മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സർവോദയപുരത്ത് യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത ഉദ്‌ഘാടനംചെയ്തു. ജിജിമോൾ ബെന്നി, സിന്ധു ഗിരീഷ്, ഉഷ മനോഹരൻ എന്നിവർ സംസാരിച്ചു. ​കോമളപുരത്തും പ്രതിഷേധപ്രകടനവും യോഗവും നടന്നു. പി വി രമേശൻ, രാജേഷ് ജോസഫ്, ജി ബിജുമോൻ , പ്രസന്ന രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മുഹമ്മ നോർത്തിൽ യൂണിയൻ ഏരിയ സെക്രട്ടറി ഡി ഷാജി, വി എ അബുബേക്കർ, ഷൈലജ ചന്ദ്രൻ, വിനോമ്മ, പ്രിയ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home