ad
Deshabhimani

രാംജിത്ത്‌ വധശ്രമം

കുട്ടനാട്ടിൽ 
പ്രതിഷേധമിരമ്പി

ജില്ലാ പഞ്ചായത്ത് എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ ആർ രാംജിത്തിനെ ബിജെപിക്കാർ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്‌ നീലംപേരൂരിൽ സംഘടിപ്പിച്ച പ്രകടനം

ജില്ലാ പഞ്ചായത്ത് എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ ആർ രാംജിത്തിനെ ബിജെപിക്കാർ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്‌ നീലംപേരൂരിൽ സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Dec 18, 2025, 01:52 AM | 1 min read

മങ്കൊമ്പ്

ജില്ലാ പഞ്ചായത്ത് എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ ആർ രാംജിത്തിനെ ബിജെപി നീലംപേരൂർ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ കുട്ടനാട്ടിലെങ്ങും പ്രതിഷേധം. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌ രാംജിത്ത്‌. നീലംപേരൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധപ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. കിഴക്കേ ചേന്നംകരിയിൽ ചേർന്ന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗം എം ടി ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ അശോകൻ, ജി ഉണ്ണികൃഷ്‌ണൻ, ഏരിയ സെക്രട്ടറി സി പി ബ്രീവൻ, പി വി രാമഭദ്രൻ, പ്രസാദ് ബാലകൃഷ്ണൻ, എ ആർ രഞ്‌ജിത്ത്, കെ സി സാബു എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി സി കെ പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.​​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home