ad
Deshabhimani

ആംബുലൻസ് ഡ്രൈവറെ 
മർദിച്ചതിൽ 
പ്രതിഷേധം

തുറവൂർ താലൂക്കാശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ മർദിച്ചതില്‍ 
പ്രതിഷേധിച്ച് എൻജിഒ യൂണിയൻ സംഘടിപ്പിച്ച യോഗം സംസ്ഥാന കമ്മിറ്റിയംഗം 
ബി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

തുറവൂർ താലൂക്കാശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ മർദിച്ചതില്‍ 
പ്രതിഷേധിച്ച് എൻജിഒ യൂണിയൻ സംഘടിപ്പിച്ച യോഗം സംസ്ഥാന കമ്മിറ്റിയംഗം 
ബി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 12:34 AM | 1 min read

തുറവൂർ

തുറവൂർ ഗവ. ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. പറവൂർ ആലങ്ങാട്ട് കൂട്ടാലിക്കൽ സുനിൽകുമാറാണ് (52) ഞായർ വൈകിട്ട് ഓട്ടോ ഡ്രൈവറുടെ മർദനത്തിനിരയായത്‌. പരിക്കേറ്റ സുനിൽകുമാർ ചേർത്തല താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ പള്ളുരുത്തി വലിയവീട്ടിൽ അഖിലിനെ (31) കുത്തിയതോട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതിഷേധസമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ് ഉദ്ഘാടനംചെയ്‌തു. ചേർത്തല ഏരിയ സെക്രട്ടറി എസ് ജോഷി, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വേണു, ഏരിയ പ്രസിഡന്റ്‌ സഞ്‌ജു, തുറവൂർ യൂണിറ്റ് പ്രസിഡന്റ്‌ കെ കെ രാജൻ, ജോയിന്റ്‌ സെക്രട്ടറി രവി, സ്‌റ്റാഫ് കൗൺസിൽ സെക്രട്ടറി ടി ജയകുമാർ, കൺവീനർ ഡോ. അരുൺ പ്രതാപ്, എച്ച്ഐപിആർ രാജേഷ്, നവീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home