ad
Deshabhimani

ലേബർകോഡ് കത്തിച്ച് പ്രതിഷേധ ധർണ

Labour Code

കെഎംഎസ്ആർഎ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ 
സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ ജെ പ്രവീൺ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 26, 2025, 12:46 AM | 1 min read

ആലപ്പുഴ ​

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കെഎംഎസ്ആർഎ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിന്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തി. ലേബർ കോഡുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ജെ പ്രവീൺ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എസ് ദിനിമോൻ അധ്യക്ഷനായി. ജോയിന്റ്‌ സെക്രട്ടറി ടി ബി ഫിറോസ്, ബി രാജുമോൻ, മനുദാസ്, ശിവകുമാർ, ജെയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home