ക്ഷേമപെൻഷൻ അട്ടിമറിയിൽ പ്രതിഷേധം

തഴക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
തൊഴിലുറപ്പും സാമൂഹ്യ സുരക്ഷ പെൻഷനും അട്ടിമറിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയനും കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയനും സംയുക്തമായി പ്രതിഷേധിച്ചു. തഴക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും എൻആർജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത ഉദ്ഘാടനംചെയ്‌തു. പി ഡി സന്തോഷ് അധ്യക്ഷനായി. താലൂക്ക് ഓഫീസ് ധർണ മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. സി സുരേഷ് അധ്യക്ഷനായി.










0 comments