പ്രവാസി സംഘം ഏരിയ സമ്മേളനം

കേരള പ്രവാസി സംഘം കായംകുളം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
തിരികെയെത്തിയ പ്രവാസികളെയും നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം കായംകുളം ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. മുഹമ്മദ് അൻസിലിൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി ടി മഹേന്ദ്രൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി സാബു വാസുദേവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഹാഷിം അരീപ്പുറത്ത്, സലീം ആറാട്ടുപുഴ, ഹരികുമാർ കൊട്ടാരം, ജേക്കബ്‌കുട്ടി, ഷിബു എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവാസികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ഭാരവാഹികൾ: മുഹമ്മദ് അൻസിലിൻ (പ്രസിഡന്റ്), സാബു വാസുദേവൻ (സെക്രട്ടറി), സുധീർ ഫർസാന (ട്രഷറർ).









0 comments