പ്രവാസിസംഘം ഏരിയ സമ്മേളനം

മങ്കൊമ്പ്
കേരള പ്രവാസിസംഘം കുട്ടനാട് ഏരിയ സമ്മേളനം പുളിങ്കുന്ന് മിൽമ സൊസൈറ്റി ഹാളിൽ ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് റിജോ വർഗീസ് അധ്യക്ഷനായി. സെക്രട്ടറി പി വി ശിവൻ റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം കെ കെ രാജേന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, വെളിയനാട് ബ്ലോക്ക് പ്രസിഡന്റ് പി കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ ജെ സനൽകുമാർ സ്വാഗതവും ബിനോജ് കുര്യൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പിഎൻ ശങ്കരൻ (പ്രസിഡന്റ്) ലളിതമ്മ രാജപ്പൻ, എൻ വി രമണൻ (വൈസ്‌പ്രസിഡന്റ്), റിജോ വർഗീസ് (സെക്രട്ടറി), ജിനോ പി ജോയി, ജിമ്മി കൊരട്ടി (ജോയ്‌ന്റ് സെക്രട്ടറി), ബിനോജ് കുര്യൻ (ട്രഷറർ).









0 comments