മികവിന് തിളക്കം ചാർത്തി "പ്രതിഭോത്സവം'

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് എൽ എസ് ഡിവിഷനിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ചാരുംമൂട്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് എൽഎസ് ഡിവിഷൻ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് "പ്രതിഭോത്സവം' എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ഡിവിഷനിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, നഴ്സിങ് തുടങ്ങിയ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഈവർഷം സർക്കാർ–അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടിയവരെയും അനുമോദിച്ചു. വിരമിച്ചവരെയും കലാ–-കായിക, സാമൂഹിക– സാംസ്കാരിക മേഖലകളിലും ആരോഗ്യ മേഖലകളിലും മികവ് തെളിയിച്ചവരെയും ആദരിച്ചു. മികച്ച വിജയം നേടിയ സ്കൂളുകളെ എംഎൽഎ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു അധ്യക്ഷയായി. എൽഎസ് ഡിവിഷൻ അംഗം എസ് നിയാസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സിബി കറ്റാനം, അംഗങ്ങളായ പ്രസന്ന, അശ്വതി, പാലമേൽ പഞ്ചായത്തംഗങ്ങളായ എസ് ശ്രീനാഥ്, സൗമ്യ രാജേഷ്, എസ് മഞ്ജു, സൗമ്യ പ്രദീപ് എന്നിവർ സംസാരിച്ചു.









0 comments