ad
Deshabhimani

വൈദ്യുതി നിയന്ത്രണം പിൻവലിക്കണം: സിഐടിയു

സിഐടിയു മാന്നാർ ഏരിയ കോ–ഓർഡിനേഷൻ കൺവൻഷൻ ദേശീയ കൗൺസിൽ അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

സിഐടിയു മാന്നാർ ഏരിയ കോ–ഓർഡിനേഷൻ കൺവൻഷൻ ദേശീയ കൗൺസിൽ അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:31 AM | 1 min read

മാന്നാർ

അടിക്കടിയുണ്ടാകുന്ന വൈദ്യുതിനിയന്ത്രണം വ്യാപാര മേഖലയിലും തൊഴിലിടങ്ങളിലും വൻ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് സിഐടിയു മാന്നാർ ഏരിയ കോ–ഓർഡിനേഷൻ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസില്‍ ദേശീയ കൗൺസിൽ അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പി എൻ ശെൽവരാജൻ അധ്യക്ഷനായി. കെ ആർ ദേവരാജന്‍ രക്തസാക്ഷിപ്രമേയവും ജി രാജേന്ദ്രന്‍ അനുശോചനപ്രമേയവും കെ പി പ്രദീപ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം കെ മനോജ്, പുഷ്‌പലത മധു, ആർ സഞ്‌ജീവൻ, ജി രാമകൃഷ്‌ണൻ, കെ എം സഞ്‌ജുഖാൻ, സി കെ രാജമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെഎം സഞ്‌ജുഖാൻ (പ്രസിഡന്റ്), കെ പ്രദീപ് (സെക്രട്ടറി).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home