ad
Deshabhimani

print edition ബംഗാളിൽ ആക്രമണം തുടർന്ന് ബിജെപി

BJP Attack Bengal

ഗോഘാട്ടിയിൽ ബിജെപിക്കാർ തകർത്ത സിപിഐ എം ഓഫീസ്

avatar
ഗോപി

Published on Sep 22, 2026, 01:11 AM | 1 min read

കൊൽക്കത്ത: ബംഗാളിൽ സിപിഐ എം പാർടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെയുള്ള ബിജെപി ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഹൂഗ്ലി ജില്ലയിലെ ഗോഘാട്ടിൽ പാർടി ഓഫീസ് അടിച്ചു തകർത്തു. നേതാക്കളുടെ ഫോട്ടോകളും പതാകകളും നശിപ്പിച്ചു. മുതിർന്ന നേതാവും കർഷക സംഘം ഹൂഗ്ലി ജില്ലാ പ്രസിഡന്റുമായ ഭാസ്‌കർ റോയിക്ക്‌ പരിക്കേറ്റു.


ഞായറാഴ്ച ഗോഘാട്ടി പ്രദേശത്ത് സിഐടിയുവിന്റെ യോഗസ്ഥലത്തെ പതാകകൾ നീക്കണമെന്ന്ആവശ്യപ്പെട്ട്‌ ബിജെപി പ്രവർത്തകർ അക്രമത്തിന്‌ മുതിർന്നിരുന്നു. അത്‌ സിഐടിയു പ്രവത്തകർ ചെറുത്തത്തോടെയാണ്‌ രാത്രി സിപിഐ എം ഓഫീസ്‌ തകർത്തത്‌.


കൊൽക്കത്ത ജാദവപ്പൂർ മേഖലയിലും നിരവധി പാർടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. പാർടി പതാകകൾ വലിച്ചുകീറി. രക്തസാക്ഷി മണ്ഡപങ്ങൾ തകർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home