വിനോദോപാധികളുമായി പോപ്പ് പയസ് സ്കൂൾ

കറ്റാനം പോപ്പ് പയസ് എച്ച്എസ്എസ് കുട്ടികളുടെ കായിക മാനസിക പരിശീലന പദ്ധതി പ്രിൻസിപ്പൽ സി ടി വർഗീസ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി കുട്ടികൾക്ക് കായികവും മാനസികവുമായി കൂടുതൽ പരിശീലനം നൽകാനുള്ള പദ്ധതി തുടങ്ങി. പ്രിൻസിപ്പൽ സി ടി വർഗീസ് ഉദ്ഘാടനംചെയ്തു. ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് സംസാരിച്ചു. ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിങ്, ക്യാരംസ്, ചെസ് എന്നിവയ്‌ക്കുള്ള സാമഗ്രികൾ വാങ്ങി. കായികാധ്യാപകൻ ജോജി വർഗീസ് പരിശീലനത്തിന് നേതൃത്വം നൽകും.











0 comments