ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാൻ ശ്രമം
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച്

കൈനടി പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ കുട്ടനാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി സി പി ബ്രീവൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ ആർ രാംജിത്തിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി ക്രിമിനലുകളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കുട്ടനാട് ബ്ലോക്ക് കമ്മിറ്റി കൈനടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി സി പി ബ്രീവൻ ഉദ്ഘാടനംചെയ-്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ ആർ രഞ്ജിത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം ടി ചന്ദ്രൻ, നീലംപേരൂർ ലോക്കൽ സെക്രട്ടറി സി കെ പ്രസന്നകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജോജോ ആന്റണി, ബ്ലോക്ക് ട്രഷറർ ബിജിൻ ആർ ഭദ്രൻ എന്നിവർ സംസാരിച്ചു.










0 comments