ad
Deshabhimani

24,269 സീറ്റ്‌ 
അപേക്ഷകർ 22,684

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ഫെബിൻ ജോഷി

Published on Jun 04, 2026, 01:06 AM | 1 min read

ആലപ്പുഴ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാൻ സമയപരിധി അവസാനിക്കുമ്പോൾ ജില്ലയിൽ ഇതുവരെ 22,684 വിദ്യർഥികൾ പ്ലസ്‌വൺ പ്രവേശനത്തിന്‌ അപേക്ഷിച്ചു. 20,725 പേർ എസ്‌എസ്‌എൽസിയും 1,325 പേർ സിബിഎസ്‌ഇയും 287 പേർ ഐസിഎസ്‌ഇ സിലബസും പഠിച്ചവരാണ്‌. 2,369 വിദ്യാർഥികളാണ്‌ മറ്റ്‌ ജില്ലകളിൽനിന്ന്‌ അപേക്ഷിച്ചവർ.

ക്ലാസ്‌ ജൂലൈ 2ന്‌

ജൂലൈ രണ്ടിന്‌ പ്ലസ്‌വൺ ക്ലാസ്‌ ആരംഭിക്കും. പ്രവേശന നടപടികൾ ആഗസ്‌ത്‌ അഞ്ചിന്‌ പൂർത്തിയാകും. വിജയിച്ചവർക്കെല്ലാം സീറ്റ്‌ ലഭിക്കാൻ എൽഡിഎഫ്‌ സർക്കാർ സ‍ൗകര്യമൊരുക്കിയിരുന്നു.

4102 സീറ്റ്‌ 
അധികം

പ്ലസ്‌വൺ പ്രവേശനത്തിന് ഇക്കുറി ജില്ലയിൽ ആകെ 24,269 സീറ്റ്‌ ലഭ്യമാണ്‌. കായികതാരങ്ങളുടെ സീറ്റ്‌ കൂട്ടാതെയാണിത്‌. ജില്ലയിൽ ആകെ 20,167 വിദ്യാർഥികളാണ്‌ ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ചത്‌. മെറിറ്റിലും നോൺമെറിറ്റിലുമടക്കം എല്ലാവർക്കും പ്രവേശനം നൽകിയാലും 4102 പ്ലസ്‌വൺ സീറ്റുകൾ അധികം. കഴിഞ്ഞ അധ്യയനവർഷം 24,309 സ‍ീറ്റുകളായിരുന്നു. ഇതിൽ 508 കായിക വിഭാഗത്തിലെ സ‍ീറ്റും ഉൾപ്പെടുന്നു. ഹയർസെക്കൻഡറിയിൽ 22,589 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 1,680 സീറ്റും ഇത്തവണ ലഭ്യമാണ്‌. ഹയർസെക്കൻഡറിയിൽ സയൻസ്‌ വിഭാഗത്തിൽ ആകെ 12,839, ഹ്യുമാനീറ്റീസിൽ 3,300, കൊമേഴ്‌സിൽ 6,450 എന്നിങ്ങനെയാണ്‌ സീറ്റുകളുടെ എണ്ണം. സയൻസിൽ 258, ഹ്യുമാനിറ്റീസിൽ 66, കൊമേഴ്‌സിൽ 129 എന്നിങ്ങനെയാണ്‌ ബാച്ചുകളുടെ എണ്ണം.

ട്രയൽ അലോട്ട്‌മെന്റ്‌ 8ന്‌; 
തിരുത്താം, വിഷയം മാറ്റാം

എംആർഎസ്‌ സ്‌കൂളുകളിൽ 49 അപേക്ഷ ലഭിച്ചു. എട്ടിന്‌ ട്രയൽ അലോട്ട്‌മെന്റും 15ന്‌ ഒന്നാം അലോട്ട്‌മെന്റും നടക്കും. ട്രയൽ അലോട്ട്‌മെന്റിന്റെ അവസരത്തിൽ വിദ്യാർഥികൾക്ക്‌ തെറ്റുകൾ തിരുത്തുന്നതിനും സ്‌കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ട്‌. മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയയ്‌ക്കുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടത്തും. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ അതത്‌ സ്‌കൂളുകളിൽ അപേക്ഷ നൽകണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home