അക്ഷരാനുമോദനവുമായി പറവൂർ പബ്ലിക് ലൈബ്രറി

ഉയർന്ന വിജയശതമാനം കൈവരിച്ച പറവൂർ വി എസ് അച്യുതാനന്ദൻ മെമ്മോറിയൽ സ്‌കൂളിന് എഡിഎം സി പ്രേംജി എവറോളിങ് ട്രോഫി കൈമാറുന്നു
അമ്പലപ്പുഴ
പറവൂർ പബ്ലിക് ലൈബ്രറി സ്‌കോളർഷിപ് വിതരണവും അനുമോദനസമ്മേളനവും നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വി എസ് അച്യുതാനന്ദൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി, പറവൂർ സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെയും ലൈബ്രറി അംഗങ്ങളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപ് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ഡോ. എസ് അജയകുമാർ അധ്യക്ഷനായി. കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു.
ഉയർന്ന വിജയശതമാനം കൈവരിച്ച സ്‌കൂളിനുള്ള എവർറോളിങ് ട്രോഫി വി എസ് അച്യുതാനന്ദൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് എഡിഎം സി പ്രേംജി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി, ബ്ലോക്ക് പഞ്ചായത്തംഗം പ്രേം ഭാസി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ കെ സുലൈമാൻ, ലൈബ്രറി സെക്രട്ടറി ആർ സേതുലാൽ, ജോയിന്റ് സെക്രട്ടറി കെ സി അജിത്ത് എന്നിവർ സംസാരിച്ചു.







0 comments