സിപിഐ എം വിശദീകരണ സമ്മേളനം

കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങൾ തുറന്നുകാണിക്കാൻ സിപിഐ എം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ വിശദീകരണ സമ്മേളനംനടത്തി. ജില്ലാസെക്രട്ടറി ആർ നാസർ സമ്മേളനം ഉദ്‌ഘാനംചെയ്തു .കഞ്ഞിക്കുഴി പൊതുകുളത്തിന് ഭീഷണിയായി ചുവടുണങ്ങി നിന്ന അക്കേഷ്യമരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിലാണ് കോൺഗ്രസും ബിജെപിയും വ്യാജപ്രചാരണം നടത്തുന്നത്. മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി കുളവും പരിസരവും വൃത്തിയാക്കാൻ ബാലാവകാശ കമീഷൻ നിർദേശം നൽകിയിരുന്നു. റോഡ് നിർമാണത്തിന് തടസമായി നിന്ന അക്കേഷ്യമരം റോഡിന് ഫണ്ട് അനുവദിച്ച് ടെൻഡർ പൂർത്തിയായ ശേഷമാണ് മുറിച്ചുമാറ്റിയത്. തടികൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗികമായി വില നിശ്ചയിച്ച് ലേലത്തിൽ വിൽക്കാനായിരുന്നു തീരുമാനിച്ചത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പഞ്ചായത്തിന്റെ ഭരണനേതൃത്വത്തെ കള്ളക്കേസിൽ കുടുക്കാനാണ് ബിജെപി, കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിപിഐ എം വ്യക്തമാക്കി.
യോഗത്തിൽ എസ് ഹെബിൻ ദാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം വി ജി മോഹനൻ , എസ് രാധാകൃഷ്ണൻ, പ്രഭാ മധു, കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലീം, സി പി ദിലീപ്, എം സന്തോഷ് കുമാർ, പി എസ് ഷാജി, ആർ അശ്വിൻ എന്നിവർ സംസാരിച്ചു.







0 comments