ശ്രീ ഭാഗവത പൂർണശ്രീ പുരസ്‌കാരം പള്ളിക്കൽ അപ്പുക്കുട്ടന്

ശ്രീ ഭാഗവത പൂർണശ്രീ പുരസ-്കാരം പള്ളിക്കൽ അപ്പുക്കുട്ടന് പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജില്‍നിന്ന് ഏറ്റുവാങ്ങുന്നു
മാന്നാര്‍
ചെന്നിത്തല കാരാഴ്‌മ ക്ഷേത്രത്തിലെ നവാഹയജ്ഞത്തോടനുബന്ധിച്ച് ശ്രീ ദുർഗാ ഹൈന്ദവസംഘടന ഏര്‍പ്പെടുത്തിയ ശ്രീ ഭാഗവത പൂർണശ്രീ പുരസ്‌കാരം ഭാഗവതാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടന് പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ് സമ്മാനിച്ചു.
45 വർഷമായി നിരവധി ക്ഷേത്രങ്ങളിൽ ഭാഗവത സപ്‌താഹവേദികളിൽ അപ്പുക്കുട്ടൻ നിറസാന്നിധ്യമാണ്. സംഘടനാ പ്രസിഡന്റ് ശങ്കരൻകുട്ടിനായർ അധ്യക്ഷനായി. സെക്രട്ടറി വേണുകുമാർ, വൈസ്‌പ്രസിഡന്റ് പ്രവീൺ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ആർ സഞ്‌ജീവൻ, പഞ്ചായത്ത് അംഗം ദീപ രാജൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സോമനാഥ കാരണവർ, പി സോമൻ, അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.










0 comments