പങ്കാളിയായി നാസർ
പാലിയേറ്റീവ് ഫണ്ട് ചലഞ്ച് മുന്നോട്ട്

ഫണ്ട് ശേഖരണത്തിനായി തയാ റാക്കിയ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ആർ നാസറും പാലിയേറ്റിവ് ഫണ്ട് ചലഞ്ചിൽ പങ്കാളിയാകുന്നു
മണ്ണഞ്ചേരി
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമായി മണ്ണഞ്ചേരിയിലെ പി കൃഷ-്‌ണപിള്ള സ-്‌മാരക ട്രസ്റ്റ് നടത്തുന്ന പാലിയേറ്റീവ് ഫണ്ട് ചലഞ്ച് മാതൃകാപരമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ഫണ്ട് ശേഖരണത്തിനായി തയാറാക്കിയ ക്യുആർ കോഡ് സ-്‌കാൻ ചെയ-്‌ത് ആർ നാസറും ചലഞ്ചിൽ പങ്കാളിയായി. മണ്ണഞ്ചേരിയിലെ പത്ത് വാർഡുകളിൽ നിന്നാണ് ഫണ്ട് ശേഖരിക്കുന്നത്. എല്ലാ വീട്ടുകാർക്കും ഫണ്ട് ചലഞ്ചിൽ പങ്കാളികളാകാൻ നൂറുരൂപ മുതലാണ് ചലഞ്ച് ചെയ്യുന്നത്. മണ്ണഞ്ചേരിക്ക് പുറത്തുളളവരും ഫണ്ട് സമാഹരണത്തിൽ സഹായിക്കുന്നുണ്ട്. കിടപ്പുരോഗികളെ പരിചരിക്കൽ, പാലിയേറ്റീവ് ഉപകരണ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, വയോജന കൂട്ടായ-്‌മ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ 2013ൽ സ്ഥാപിതമായ ട്രസ്റ്റ് നടത്തിവരുന്നുണ്ട്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ നഴ്‌സിങ് ടീമും വളന്റിയർമാരും പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രധാന ഡോക-്‌ടർമാരും രോഗികളുടെ പരിചരണത്തിന് എത്താറുണ്ട്. ജനകീയ ലാബ്, ജനകീയ മെഡിക്കൽ സ്‌റ്റോർ, ജനകീയ അടുക്കള, ജനകീയ ഹോട്ടൽ എന്നിവയും ട്രസ്റ്റിന്റെ സംരംഭങ്ങളാണ്. വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായി ദിവസവും നാനൂറോളം പേർക്കാണ് ജനകീയ അടുക്കളയിൽനിന്ന് ഭക്ഷണം തയ്യാറാക്കി എത്തിച്ചുകൊടുക്കുന്നത്. ഭീമമായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് ഇതാദ്യമായിട്ടാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ഫണ്ട് ചലഞ്ചിൽ എല്ലാവരും പങ്കാളികളാകണമെന്ന് ആർ നാസർ പറഞ്ഞു.









0 comments