സാന്ത്വനപരിചരണ പരിശീലനം

ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ പാലിയേറ്റിവ് കെയർ പ്രവർത്തകർക്ക് കില ഫാക്കൽറ്റി പി ജി രമണൻ ക്ലാസെടുക്കുന്നു
ചേർത്തല
സാന്ത്വനപരിചരണത്തിൽ പുതുമുന്നേറ്റം സൃഷ-്‌ടിക്കാൻ ചേന്നംപള്ളിപ്പുറം പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് സന്നദ്ധപ്രവർത്തകർക്ക് മൂന്നുദിവസം പരിശീലനംനൽകി. 400ലേറെ കിടപ്പുരോഗികളെ ശാസ്‌ത്രീയമായി പരിചരിക്കാനാണ് സന്നദ്ധപ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുക. 40 സന്നദ്ധപ്രവർത്തകരും ആശാ പ്രവർത്തകരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് അധ്യക്ഷനായി. കില ഫാക്കൽറ്റി പി ജി രമണൻ, പാലിയേറ്റിവ് കെയർ സംസ്ഥാന കോ–ഓർഡിനേറ്റർ ആർ അംജിത്കുമാർ, സെക്കൻഡറി പാലിയേറ്റിവ് നഴ്സുമാരായ ബി റീന, എസ് എസ് സുലേഖ എന്നിവർ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് ഷിൽജ സലിം, സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ മോഹൻദാസ്, ധന്യ ഗോപിനാഥ്, മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത്, ജെഎച്ച്ഐ സന്ധ്യ, സെക്രട്ടറി ജെ സന്തോഷ്, പാലിയേറ്റിവ് കെയർ നഴ്സ് അനുമോൾ എന്നിവർ സംസാരിച്ചു.









0 comments