ad
Deshabhimani

വെട്ടമില്ലാതെ പടയണിവെട്ടം; 
മെഴുകുതിരി കത്തിച്ച് പ്രതിഷേധം

protest

വള്ളികുന്നം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്ക് 
തെളിക്കാത്തതിൽ സിപിഐ എം നേതൃത്വത്തിൽ മെഴുകുതിരി 
കത്തിച്ച് പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:23 AM | 1 min read

ചാരുംമൂട്

നാളുകളായി വള്ളികുന്നം പടയണിവെട്ടം ക്ഷേത്ര ജങ്‌ഷനും പരിസരവും ഇരുട്ടിൽ. ക്ഷേത്ര ജങ്‌ഷനിലെ മിനിമാസ്‌റ്റ്‌ ലൈറ്റും പരിസരങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകളും തെളിയുന്നില്ല. സന്ധ്യക്കും പുലർച്ചെയും ക്ഷേത്രങ്ങളിൽ എത്തുന്നവരും, നടക്കാനിറങ്ങുന്നവരുമായി നൂറുകണക്കിന് പേരാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. തെരുവുനായ്‌ക്കളുടെയും കാട്ടുപന്നികളുടെയും ശല്യമുള്ള പ്രദേശത്ത്‌ വെളിച്ചമില്ലാത്തതിനാൽ ഏറെ ഭീതിയോടെയാണ് ജനം സഞ്ചരിക്കുന്നത്. ട്യൂഷനും മറ്റും പോകുന്ന വിദ്യാർഥികളും ഭീതിയിലാണ്‌. നാല്, അഞ്ച് വാർഡ്‌ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം പഞ്ചായത്തിൽ പത്തോളം പേർക്ക്‌ പേപ്പട്ടിയുടെ കടിയേറ്റിരുന്നു. പഞ്ചായത്ത് അനാസ്ഥയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പടയണിവെട്ടത്ത് മിനി മാസ്‌റ്റ്‌ ലൈറ്റിന്റെയും വൈദ്യുതി പോസ്‌റ്റുകളുടെയും ചുവട്ടിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കെ ഓമനക്കുട്ടൻ, ആർ ബാബു, ഭാസ്‌കരൻപിള്ള, ജനാർദനക്കുറുപ്പ്, രവീന്ദ്രൻപിള്ള, ഉദിത്ശങ്കർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home