ചികിത്സാസഹായമേകാൻ പടവലങ്ങ ചലഞ്ച്

ചികിത്സക്ക് പണമില്ലാത്ത യുവാവിനെ സഹായിക്കാൻ ഹരിപ്പാട് ഉച്ചയൂണ് കൂട്ടായ-്‌മ നടത്തിയ പടവലങ്ങ ചലഞ്ച്
കാർത്തികപ്പള്ളി
യുവാവിന് ചികിത്സ സഹായം സമാഹരിച്ചുനൽകാൻ പടവലങ്ങ ചലഞ്ചുമായി ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ-്‌മ. രാമപുരം സ്വദേശിയായ 21 വയസുള്ള യുവാവിനായാണ് ചലഞ്ചിലൂടെ പണം കണ്ടെത്തിയത്. ഇയാളുടെ വൃദ്ധരായ മാതാപിതാക്കൾ കിടപ്പിലാണ്. അസുഖം ബാധിച്ച യുവാവിന് ചികിത്സയ-്‌ക്ക് ആശുപത്രിയിൽ പോകാൻ പോലും പണമില്ലാതെ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കരുതൽ ചെയർമാൻ ഷാജി കെ ഡേവിഡിന്റെ നേതൃത്വത്തിലാണ് ഹരിപ്പാട് ഡാണാപ്പടിയിൽ ഒരു മണിക്കൂർ കൊണ്ട് നാടൻ ജൈവ പടവലങ്ങ വിറ്റഴിച്ച് 31,500 രൂപ സമാഹരിച്ചത്. കരുതലിന്റെ 474-–മത് ചലഞ്ചായിരുന്നു ഇത്. ലത, ബാബു എൽ പിള്ള, ജോസ് സാമുവൽ, ഗായത്രി, പ്രസന്ന, സന്തോഷ്, ശിവൻ, സുബൈർ, എബി എന്നിവർ ചലഞ്ചിൽ പങ്കാളികളായി.











0 comments