പി സുധാകരനെ അനുസ്‌മരിച്ചു

പി സുധാകരൻ സ്‌മാരക പുരസ്‌കാര വിതരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി സുധാകരന്റെ 20–-ാംചരമവാർഷികം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയ്‌ക്കുശേഷം നടന്ന പി സുധാകരൻ സ്‌മാരക പുരസ്‌കാര സമർപ്പണ സമ്മേളനവും പ്രതിഭകളെ അനുമോദിക്കൽ ചടങ്ങും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പുരസ്‌കാരം കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, 24 ന്യൂസ് ആൻഡ് ഫ്ലവേഴ്സ് ടിവി മാനേജിങ് ഡയറക്‌ടർ ആർ ശ്രീകണ്ഠൻനായർ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി ഡി സന്തോഷ്‌കുമാർ മുഖ്യാതിഥിയായി. എ എം ഹാഷിര്‍ അധ്യക്ഷനായി. യു പ്രതിഭ, കെ കെ പുഷ്‌പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. അനുസ്‌മരണസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ രാഘവൻ, കെ മധുസൂദനൻ, മുരളി തഴക്കര, ലീല അഭിലാഷ്, ജി രാജമ്മ, ബി ബിനു, എ എം ഹാഷിർ, സിബി വർഗീസ്, ആർ ഗംഗാധരൻ, ജി രമേശ്കുമാർ, എസ് അജോയ്കുമാർ, നികേഷ് തമ്പി തുടങ്ങിയവർ സംസാരിച്ചു. കോശി അലക്‌സ് സ്വാഗതവും ബി വിശ്വനാഥൻ നന്ദിയും പറഞ്ഞു. മൂന്നാംകുറ്റിയില്‍നിന്നും കറ്റാനത്തുനിന്നും അനുസ്‌മരണറാലികള്‍ തുടങ്ങി.









0 comments