ഓശാന പെരുന്നാൾ ആഘോഷിച്ചു

പരുമല സെമിനാരിയിൽ നടന്ന ഓശാന പെരുന്നാൾ
മാന്നാർ
പരുമല സെമിനാരിയിലെ ഓശാന പെരുന്നാൾ ശുശ്രൂഷയ്‌ക്ക് അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപോലീത്ത പ്രധാന കാർമികനായി. സെമിനാരി മാനേജർ എല്‍ദോസ് ഏലിയാസ്, അസി. മാനേജര്‍മാരായ ഫാ. ജെ മാത്യുക്കുട്ടി, ഫാ. ഗീവര്‍ഗീസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. പുരാതനമായ മാന്നാർ പാവുക്കര സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ദേവാലയത്തിലും കുരുത്തോല പ്രദക്ഷിണം നടത്തി. ആലപ്പുഴ പൂങ്കാവ് പള്ളിയിൽ വിശുദ്ധവാര തീർത്ഥാടനത്തോടനുബന്ധിച്ച് ഓശാന തിരുനാൾ ആഘോഷിച്ചു. ഞായർ രാവിലെ പൂങ്കാവ് എംഐഎച്ച്‌എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽനിന്ന് കുരുത്തോല പ്രദക്ഷിണം ആരംഭിച്ചു. വികാരി ഫാ. സേവ്യർ ചിറമേൽ നേതൃത്വം നൽകി.









0 comments