എൽഡിഎഫ-് തെക്കൻ മേഖലാ ജാഥ
ആലപ്പുഴയിൽ സംഘാടകസമിതിയായി

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളുടെ സ്വീകരണ സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ-് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് ഫെബ്രുവരി ഏഴിന് ആലപ്പുഴയിൽ സ്വീകരണം നൽകും. ആലപ്പുഴ, അന്പലപ്പുഴ മണ്ഡലങ്ങൾ സംയുക്‌തമായിട്ടാണ് വൈകിട്ട് അഞ്ചിന് സ്വീകരണം നൽകുന്നത്. സ്വീകരണത്തിന് 101 അംഗ സംഘാടകസമിതിയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ മാരാരിക്കുളം മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ അധ്യക്ഷനായി. എൽഡിഎ----ഫ് നേതാക്കളായ എച്ച് സലാം, കെ ആർ ഭഗീരഥൻ, വി ബി അശോകൻ, എ ഓമനക്കുട്ടൻ, അജയ് സുധീന്ദ്രൻ, പി സുഭാഷ് ബാബു, വാസുദേവൻ പിള്ള, വി മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ ജയസിംഹൻ (ചെയർമാൻ). കെ ആർ ഭഗീരഥൻ (കൺവീനർ). കെ ജി രാജേശ്വരി, കെ ഡി മഹീന്ദ്രൻ, ആർ രാഹുൽ, എസ് രാധാകൃഷ്ണൻ, ആർ സുരേഷ്, പി കെ സദാശിവൻ പിള്ള, ദീപ്തി അജയകുമാർ, പി സുഭാഷ് ബാബു, തോമസ് കളരിക്കൽ, എസ് വാസുദേവൻ നായർ, അഗസ്റ്റിൻ കരിമ്പിൻകാല, സാദിഖ് മാക്കിയിൽ, ടി ജെ കുര്യൻ, നസീർ സലാം, പ്രദീപ് കൂട്ടാല, ഷീൻ സോളമൻ (വൈസ് ചെയർമാൻമാർ) എ ഓമനക്കുട്ടൻ, പിഎസ്‌എം സലാം, വി ബി അശോകൻ, അജയ് സുധീന്ദ്രൻ, പി രഘുനാഥ്, സി ഷാംജി, സനൂപ് കുഞ്ഞുമോൻ ( ജോ. കൺവീനർമാർ).









0 comments