ഓണാഘോഷം സംഘടിപ്പിച്ചു

കാരാഴ്മ പടിഞ്ഞാറ് എൻഎസ്എസ് 1251 ‑ാം നമ്പർ കരയോഗം ഓണാഘോഷത്തിൽ സജി ചെറിയാൻ എംഎൽഎ സംസാരിക്കുന്നു
മാന്നാർ
കാരാഴ്മ പടിഞ്ഞാറ് എൻഎസ്എസ് 1251 –ാം നമ്പർ കരയോഗത്തിന്റെ ഓണാഘോഷം മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ജി സദാശിവൻപിള്ള അധ്യക്ഷനായി. സജി ചെറിയാൻ എംഎൽഎ ഓണസന്ദേശം നൽകി. സെക്രട്ടറി വി കെ രാജീവൻ, യൂണിയൻ വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല, സെക്രട്ടറി സാനീഷ് കുമാർ, പഞ്ചായത്തംഗം ദീപരാജൻ, ചന്ദ്രശേഖരൻപിള്ള, ഉഷാകുമാരി, എസ് മധുസൂദനകുമാർ, രാധാകൃഷ്‌ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.









0 comments