സ്‌കൂൾ സഭ ഒരുക്കി

പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയിൽ പാണാവള്ളി എംഎഎം എൽപി സ്‌കൂൾ സഭ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ബാബുരാജ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയിൽ പാണാവള്ളി എംഎഎം എൽപി സ്‌കൂൾ സഭ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ബാബുരാജ് ഉദ്‌ഘാടനംചെയ്‌തു. എസ് ഷോബിമോൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം അംബിക ശശിധരൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് മണികണ്‌ഠൻ, തുറവൂർ ഉപജില്ല ഉച്ചഭക്ഷണ വിഭാഗം ഓഫീസർ എസ് ഷൈലജ, ലിൻസൻ, പ്രധാനാധ്യാപിക ധന്യ ബി ഷേണായ്, പിടിഎ പ്രസിഡന്റ് ഹാനറ്റ് എന്നിവർ സംസാരിച്ചു. ടി എം സന്തോഷ് പദ്ധതി വിശദീകരിച്ചു. പ്രജീഷ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.










0 comments