ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ റാലി

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച റാലി എഡിഎം ആശ സി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആലപ്പുഴ
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഗാർഹികപീഡനം, സ്‌ത്രീധന- – സൈബർ അതിക്രമങ്ങൾ എന്നിവ അവസാനിപ്പിക്കാൻ ഐക്യരാഷ്‌ട്രസഭ ആഹ്വാനംചെയ്‌ത ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ റാലി നടത്തി. 25 മുതൽ ഡിസംബർ 10 വരെയാണ് കാമ്പയിൻ. കലക്‌ടറേറ്റില്‍നിന്ന് ആരംഭിച്ച റാലി എഡിഎം ആശ സി എബ്രഹാം ഫ്ലാഗ് ഓഫ്ചെയ്‌തു. ഓറഞ്ച് തൊപ്പികള്‍ അണിഞ്ഞ് പ്ലക്കാർഡുകളേന്തി ആലപ്പുഴ ഗവ. ടിടിഐയിലെയും യുഐടിയിലെയും കളർകോട് ജോബ്സ് അക്കാദമിയിലെയും വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. റാലി ആലപ്പുഴ ജെൻഡർ പാർക്കിൽ അവസാനിച്ചു. ടിടിഐ വിദ്യാർഥികളുടെ ഫ്ലാഷ്‌മോബ് അരങ്ങേറി. വനിത സംരക്ഷണ ഓഫീസർ മായ ജി പണിക്കർ, ആലപ്പുഴ അർബൻ സിഡിപിഒ കാർത്തിക, ജില്ലാ വനിത ശിശു വികസനവകുപ്പ് ജൂനിയർ സൂപ്രണ്ട് ഷീബ, ജെൻഡർ സ്‌പെഷ്യലിസ്‌റ്റ് ആതിര ഗോപി, ഡിസ്ട്രിക്‌ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ കോ–ഓർഡിനേറ്റർ സിജോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.









0 comments