ad
Deshabhimani

ഓണസമൃദ്ധി കർഷകച്ചന്തയ്‍ക്ക് തുടക്കം

onam

തെക്കേക്കര പഞ്ചായത്തിൽ ആരംഭിച്ച ഓണസമൃദ്ധി കർഷകച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 12:13 AM | 1 min read

മാവേലിക്കര

തെക്കേക്കര പഞ്ചായത്തും കൃഷിഭവനും ചേർന്ന്‌ ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനംചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ രശ്മി വിജയകുമാർ, കെ രാജേന്ദ്രൻ, ബിജി ഹരികുമാർ, മാവേലിക്കര കൃഷി അസി. ഡയറക്ടർ ആര്യനാഥ്, ജില്ല നോഡൽ ഡിഡി ലേഖ, കൃഷി ഓഫീസർ മഹേശ്വരി, ബിനാസ്, നിഷ, സാബു എന്നിവർ സംസാരിച്ചു. കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി സംഭരിക്കുന്ന പച്ചക്കറികൾ, വിപണി വിലയിൽ നിന്ന് 30 ശതമാനം വിലക്കുറവിലാണ് ചന്ത വഴി വിൽക്കുന്നതെന്ന് പ്രസിഡന്റ്‌ പറഞ്ഞു. ചന്ത ചൊവ്വാഴ്ച സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home