ad
Deshabhimani

ഓണം വിപണനമേള തുടങ്ങി

ചേർത്തല നഗരസഭാ കുടുംബശ്രീ ഓണം വിപണനമേള നഗരസഭാധ്യക്ഷൻ 
എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല നഗരസഭാ കുടുംബശ്രീ ഓണം വിപണനമേള നഗരസഭാധ്യക്ഷൻ 
എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 12:35 AM | 1 min read

ചേർത്തല

നഗരസഭാ കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി. നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാ ഓഫീസിന്‌ മുന്നിലും കോടതിക്കവലയ്‌ക്ക്‌ കിഴക്കും 21 മുതൽ 24 വരെയാണ്‌ മേള. കുടുംബശ്രീ ഉൽപ്പന്നങ്ങളും പച്ചക്കറികളും ന്യായവിലയ്‌ക്ക്‌ ലഭിക്കും. കഞ്ഞിക്കുഴി ​കഞ്ഞിക്കുഴിയിലെ കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികളുടെ വിപണനമേള സംസ്ഥാന കർഷക അവാർഡ്‌ ജേതാവ് സാനുവിന്റെ സാനൂസ് മാർട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എം സന്തോഷ്-കുമാർ അധ്യക്ഷനായി. ദേശീയപാതയിൽ തിരുവിഴ ജങ്‌ഷന്‌ സമീപമാണ് മേള. പഞ്ചായത്തംഗങ്ങളായ എം കെ സജി, സജിത ബൈജു, കർമസേന കൺവീനർ ജി ഉദയപ്പൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home