ad
Deshabhimani

സ്‍കൂളുകളിൽ ഒളിമ്പിക് ഫോറസ്റ്റ് പദ്ധതിക്ക് തുടക്കമായി

ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂളിൽ ഇന്റർ നാഷണൽ ഒളിമ്പിക് ഡേ റൺ മാന്നാർ എസ് ഐ വിഷ്ണു അജയ് 
ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 01:01 AM | 1 min read

മാന്നാർ

ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂൾ ഇന്റർ നാഷണൽ ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി ബിനുരാജ് ഉദ്ഘാടനംചെയ്തു. മാന്നാർ എസ് ഐ വിഷ്ണു അജയ് ഫ്ലാഗ്ഓഫ്‌ ചെയ്‌തു. പ്രധാനാധ്യാപിക ദീപ മോഹൻ, സ്കൂൾ മാനേജർ ഗോപി മോഹൻ കണ്ണങ്കര, ജി ഹരികുമാർ, യോഹന്നാൻ, സിന്ധു, രഞ്ജു സ്‌കറിയ എന്നിവർ സംസാരിച്ചു. മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ "ഒളിമ്പിക് ഫോറസ്റ്റ്" പദ്ധതി പഞ്ചായത്തംഗം എസ് ശാന്തിനി ഉദ്ഘാടനം ചെയ്തു. കായിക താരം അർജുൻ കെ രമേശ്, പ്രധാനാധ്യാപിക ശോഭന ദേവി, കായികാധ്യാപകൻ അജിത് കുമാർ എന്നിവർ സംസാരിച്ചു. കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിൽ മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തംഗം വത്സലാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അധ്യക്ഷനായി. മാനേജിങ് സെകട്ടറി ജി ഗണേഷ് കുമാർ, രാജശേഖരൻപിള്ള, കെ ബിനു, വി അനിത, എം കെ രമേശ് കുമാർ, ഡി അനിൽ പ്രസാദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home