ad
Deshabhimani

ഓഫീസ് ഉദ്ഘാടനവും 
മെറിറ്റ് അവാർഡ് വിതരണവും

Award

ചേപ്പാട് കാഞ്ഞൂർ ശ്രീദുർഗാദേവി ക്ഷേത്ര കമ്മിറ്റി കിഴക്കേക്കരയുടെ ഓഫീസും മെറിറ്റ് അവാർഡ് വിതരണവും 
ചലച്ചിത്രനടി രമ്യ സുരേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:32 AM | 1 min read

കാർത്തികപ്പള്ളി ​

ചേപ്പാട് കാഞ്ഞൂർ ശ്രീദുർഗാദേവി ക്ഷേത്രകമ്മിറ്റി കിഴക്കേക്കരയുടെ ഓഫീസ് ചലച്ചിത്രനടി രമ്യ സുരേഷ് ഉദ്ഘാടനംചെയ്‌തു. മെറിറ്റ് അവാർഡും സമ്മാനിച്ചു. കിഴക്കേക്കര കമ്മിറ്റി പ്രസിഡന്റ് ആർ രഞ്‌ജിത്ത് അധ്യക്ഷനായി. ക്ഷേത്രം തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിൽ തിരിതെളിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾക്ക് ക്യാഷ് അവാർഡുകൾ ചേപ്പാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അമ്പിളി വിതരണംചെയ്‌തു. ചികിത്സാസഹായം ചേപ്പാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുനിത കെ മുരളി വിതരണംചെയ്‌തു. ക്ഷേത്ര മേൽശാന്തിമാരായ കൃഷ്‌ണൻനമ്പൂതിരി, നാരായണൻ ഭട്ടതിരിപ്പാട് എന്നിവർ കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണംചെയ്‌തു. കിഴക്കേക്കര സെക്രട്ടറി രാജേഷ് രാമകൃഷ്‌ണൻ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് മുരളീധരൻപിള്ള, സെക്രട്ടറി അരുൺകുമാർ, കെ രാജൻ, ഗോപാലകൃഷ്‌ണൻ, രാമചന്ദ്രൻ, ഹരിലാൽ, അഖിൽരാജ്, വിപിൻ, ശിവരാമൻ, അരുൺ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home