ad
Deshabhimani

ബസിനുള്ളിൽ കുഴഞ്ഞുവീണ സ്-ത്രീക്ക് 
രക്ഷകയായി നഴ്സിങ് ഓഫീസർ

ബിൻസി ആന്റണി
വെബ് ഡെസ്ക്

Published on Jul 19, 2025, 01:58 AM | 1 min read

ആലപ്പുഴ

ബസിനുള്ളിൽ കുഴഞ്ഞുവീണ് ബോധരഹിതയായ സ്-ത്രീക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ ബിൻസി ആന്റണി രക്ഷകയായി. പള്ളിപ്പുറം സ്വദേശിയായ മധ്യവയസ്-കയ്-ക്ക് ബസിനുള്ളിൽ-ത്തന്നെ സിപിആർ നൽകിയാണ് രക്ഷപ്പെടുത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്ക് പോകാൻ, ആലപ്പുഴ ബസ് സ്-റ്റാൻഡിൽനിന്ന് ബിൻസി കയറിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കായംകുളത്തുനിന്ന് വന്ന ബസിനുള്ളിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബസിൽനിന്ന് നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്ക് നോക്കിയത്. അപ്പോൾ ഒരു സ്-ത്രീയുടെ ദേഹത്തേക്ക് മറ്റൊരു സ്-ത്രീ വീണുകിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെത്തുടർന്ന് കണ്ടക്-ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്-ത്രീയെ ബസിനുള്ളിൽ നിലത്ത് കിടത്തി ബിൻസി സിപിആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്-ത്രീയെ ബസിൽത്തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മധ്യവയസ്-കയെ അടിയന്തര ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിൻസി ചേർത്തല പള്ളിപ്പുറം ചാത്തമംഗലത്ത് നികർത്ത് സിബിയുടെ ഭാര്യയാണ്. ബിൻസിയെ ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ യുടെ നേതൃത്വത്തിൽ ജീവനക്കാർ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home